KeralaSpecial

മഹറായി നർഗീസ് ആവശ്യപ്പെട്ടത് ഒന്നരലക്ഷം രൂപ; നട്ടെല്ല് തകർന്നയാൾക്ക് സമ്മാനിച്ചു മാതൃക

കോഴിക്കോട് : പ്രമുഖ സാമൂഹ്യപ്രവർത്തക നർഗീസ് ബീഗം ഇന്ന് രാവിലെ വിവാഹിതയായി. വിവാഹ സമ്മാനമായി വരൻ സുബൈർ നൽകിയത് രണ്ടു ചെറിയ കമ്മലും ഒന്നരലക്ഷം രൂപയും. മഹറായി എന്താണ് വേണ്ടത് എന്ന ചോദ്യത്തിന് ഒന്നരലക്ഷം രൂപ എന്ന മറുപടി നൽകിയത് നർഗീസ് ബീഗമായിരുന്നു. ഇന്ന് രാവിലെ രാമനാട്ടുകരക്ക് സമീപം കാരാട് പള്ളിയിൽ നടന്ന നിക്കാഹിന് ശേഷം മഹറായി ലഭിച്ച തുക വീഴ്ച്ചയിൽ നട്ടെല്ല് തകർന്ന് ശയ്യാവലംബിയായ ഒരു കുടുംബനാഥന് ജീവിതച്ചെലവ് കണ്ടെത്താനുള്ള സംരംഭത്തിലേക്ക് നർഗീസ് സമ്മാനിച്ചു. പാലക്കാട്ടുള്ള ഒരാൾക്കാണ് സഹായം നൽകിയത്. പാലക്കാട് ജില്ലയിലെ ചെർപ്പുളശേരി സ്വദേശിയാണ് നർഗീസിന്റെ ഭർത്താവ് സുബൈർ. നർഗീസ്-സുബൈർ ദമ്പതികൾക്ക്‌ നിരവധി പേർ വിവാഹാശംസകൾ നേർന്നു. കോഴിക്കോട് ചെറുവണ്ണൂരിലെ കോയാസ് ആശുപത്രിയിൽ നഴ്‌സാണ് നർഗീസ്. ജോലിയുടെ ഇടവേളയിൽ പാവപ്പെട്ടവർക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സജീവമാണ്. ജിദ്ദയിൽ പ്രവാസിയാണ് ഭർത്താവ് സുബൈർ.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x