InternationalNews

കരിപ്പൂരിൽ നിന്ന് സൗദി സർവിസുകൾ 11 മുതൽ

റി​യാ​ദ്​ സെ​ക്ട​റി​ൽ ആ​ഴ്ച​യി​ൽ മൂ​ന്ന്​ സ​ർ​വി​സാ​ണ്​ ന​ട​ത്തു​ക. ചൊ​വ്വ, വെ​ള്ളി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 7.30ന്​ ​റി​യാ​ദി​ൽ നി​ന്നെ​ത്തു​ന്ന വി​മാ​നം 8.30ന്​ ​മ​ട​ങ്ങും. ജി​ദ്ദ, ദ​മ്മാം, മ​ദീ​ന, ജി​സാ​ൻ, അ​ബ​ഹ, അ​ൽ​ഹ​സ തു​ട​ങ്ങി​യ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലേ​ക്ക്​ എ​ല്ലാം ഈ ​സ​ർ​വി​സി​ന്​ ക​ണ​ക്ഷ​ൻ വി​മാ​നം ല​ഭി​ക്കു​മെ​ന്നും ഫ്ലൈ ​നാ​സ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ജിദ്ദയിലേക്ക് തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ രാത്രി 9.30നാണ് ഇൻഡിഗോ സർവിസ്. രാവിലെ 10.40ന് തിരിച്ചെത്തും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ദമ്മാമിൽ നിന്ന് 7.35ന് എത്തുന്ന വിമാനം 8.35ന് മടങ്ങും. നിലവിൽ ചാർട്ടർ സർവിസുകളാണ് നടത്തുന്നതെന്നും എയർ ബബ്ൾ കരാർ പ്രകാരമുള്ള സർവിസുകൾ സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും സ്പൈസ് ജെറ്റ് അറിയിച്ചു. സൗദി യാത്രക്ക് 72 മണിക്കൂർ മുമ്പുള്ള ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് വേണം. മുഖീം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. കരിപ്പൂരിൽ നിന്ന് ഏറ്റവും തിരക്കേറിയ സൗദി സെക്ടറിൽ വലിയ വിമാനമില്ലാത്തത് വിദേശയാത്രികർക്ക് കനത്ത തിരിച്ചടിയാണ്. നേരത്തെ, സൗദി എയർലൈൻസ് സർവിസ് നടത്തിയിരുന്നെങ്കിലും വിമാനാപകട പശ്ചാത്തലത്തിൽ നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x