KeralaNews

ഗുൽമോഹർ ഇതളുകൾ ചുവപ്പണിയിച്ച മേലാറ്റൂർ റയിൽവേ സ്റ്റേഷൻ

മേലാറ്റൂർ :കോവിഡ് ഭീതി സമ്മാനിച്ച ലോക്ക് ഡൗണിൽ ആളനക്കമില്ലാതെ പോയ മേലാറ്റൂർ ഗ്രാമീണ റയിൽവേ സ്റ്റേഷനിൽ പൊഴിഞ്ഞു വീണ ഗുൽമോഹറിതളുകൾ ചാലിച്ച ചിത്രം ദൃശ്യഭംഗിയേറ്റുന്നു . ഏലംകുളം സ്വദേശി ദീപക് ദേവ് പകർത്തിയ ചിത്രം കാഴ്ചയുടെ വാതായനത്തിലേക്കു തുറക്കുന്നത് അതിമനോഹരമായൊരു ഫ്രെയിമാണ് വേനലായതോടെ ഗ്രാമങ്ങളിലെ കുന്നിൻ ചെരുവുകളിലും ഗ്രാമീണ പാതയോരങ്ങളിലും പച്ചപ്പിനു മുകളിൽ ചുവപ്പ് കമ്പളം വിരിച്ചപ്പോൽ നിറയെ പൂത്തുലയുന്ന ഗുൽമോഹറുകൾ വസന്തം പടിയിറങ്ങുന്നതോടെ ഇതളുകൾ പൊഴിച്ച് മണ്ണിന് മീതെ തൻറെ ചുവപ്പ് കുപ്പായമഴിച്ചു വെച്ച് വിടവാങ്ങുകയാണ് ചെയ്യാറുള്ളത് പൊയ്‌പോയ കാലങ്ങളിൽ കലാലയങ്ങളിൽ മൊട്ടിട്ടിരുന്ന പ്രണയങ്ങൾക്കും -സമരകാഹളങ്ങൾക്കും ഗുൽമോഹർ മരചുവടുകൾ വേദിയായപ്പോൾ ഗുൽമോഹറിനെ കവികൾ പ്രണയ പുഷ്പങ്ങൾ എന്നുപോലും വിളിച്ചിരുന്നു എരിയുന്ന വേനലിനോട് തോറ്റു പോകാതെ, തല ഉയർത്തി നിന്ന് പൂക്കുവാൻ കാണിക്കുന്ന ധൈര്യമാണ് ഗുൽമോഹർ മരങ്ങളെ ഒരിക്കലും തോറ്റ് കൊടുക്കാൻ കഴിയാത്ത സമരങ്ങൾക്കും പ്രണയങ്ങൾക്കും വേദിയാക്കൻ ഉത്സാഹിച്ചിരുന്നത്

5 1 vote
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x