KeralaNews

വിത്ത് ബാങ്ക് നാടിന് സമർപ്പിച്ചു

പെരിന്തൽമണ്ണ:കോവിഡ് കാലത്ത് ലോക്ക് ഡൗണിൽ അകപ്പെട്ടതിനാൽ വീട്ടുവളപ്പിലും ടെറസിലും കൃഷി ചെയ്യുന്ന പെരിന്തൽമണ്ണ താലൂക്കിലെ കർഷക സുഹൃത്തുക്കളുടെ വാട്സ്ആപ് ഗ്രൂപ്പ്‌ ആയ പെരിന്തൽമണ്ണ പച്ചപ്പിന്റെ മേൽ നോട്ടത്തിൽ രൂപീകരിച്ച വിത്ത് പത്തായം പദ്ധതിക്ക്‌ ഔദ്ദ്യോദികമായി തുടക്കം കുറിച്ചു.
ഇന്ന് കാലത്ത് 10 മണിക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൃഷിഭവൻ പരിസരത്തു വെച്ച് കൃഷി ഓഫിസർ മാരിയത്ത് കിബ്‌ദിയ ഉദ്‌ഘാടനം ചെയ്തു.
പുതിയതായി കൃഷിയിലേക്ക് കടന്ന് വരുന്നവർക്ക് ആവശ്യമായ വിത്തുകളും തൈകളും സൗജന്യമായി കൈമാറാനും പാരമ്പര്യ കർഷകരിൽ നിന്ന് വിത്തുകൾ ശേഖരിച്ചു ആവശ്യകാർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യാനും വിത്തുകൾ ആവശ്യമുള്ളവർക്ക് ഏതെങ്കിലും വിത്ത് കൊടുത്തു ഇഷ്ടമുള്ള വിത്തുകൾ വാങ്ങാനും ഈ കൂട്ടായ്മ സഹായിക്കും.
മരങ്ങളും ചെടികളും ബെഡ്ഡ് ചെയ്യുക, ലയറിംഗ് തുടങ്ങിയവക്കാവശ്യമായ പരിശീലങ്ങളും സൗജന്യമായി നൽകുമെന്ന് വിത്ത് പത്തായതിന്റെ സംഘാടകർ അറിയിച്ചു.പച്ചപ്പ് ഗ്രുപ്പുകളുടെ ആവിഷ്കർത്താവ്
ശ്രീ സോണി ജോസഫിന്റെ അധ്യക്ഷതയിൽ ഗ്രൂപ്പ്‌ അഡ്മിൻ ഫ്രാൻസിസ് ചക്കുങ്കലിനു ആദ്യ ചെടി നൽകി നിർവഹിച്ചു. ക്ഷണിക്കപ്പെട്ട അതിഥികൾ ചടങ്ങിൽ പങ്കെടുത്തു.ഷമീർ
ആശംസകൾ നേർന്നു.ശ്രീ മുജീബ് നന്ദിയും പറഞ്ഞു.
വിത്ത് ബാങ്ക് നമ്പർ :+919946353660
+919037532601

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x