KeralaMoviesNews

വിവാദ പരാമർശം: നടൻ ശ്രീനിവാസനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

നടൻ ശ്രീനിവാസനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. അംഗനവാടി ടീച്ചർമാർക്കെതിരെ നടത്തിയ പരാമർശത്തിലാണ് നടപടി. വനിതാ കമ്മീഷനംഗം ഷാഹിദാ കമാലാണ് ഇക്കാര്യം അറിയിച്ചത്. ശ്രീനിവാസന്റേത് അപക്വവും അപലപനീയവുമായ പരാമർശമാണെന്ന് ഷാഹിദാ കമാൽ പറഞ്ഞു. ശ്രീനിവാസൻ നടത്തിയ പരാമർശം പിൻവലിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
വിദേശ രാജ്യങ്ങളില്‍ വിദഗ്ധരാണ് കുട്ടികളെ പഠിപ്പിക്കുന്നതെന്നും ഇവിടെ ഒരു വിദ്യാഭ്യാസവും ഇല്ലാത്ത ആളുകളാണ് പഠിപ്പിക്കുന്നതെന്നുമായിരുന്നു ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസന്‍ പറഞ്ഞത്. ഇതു വിവാദമായിരുന്നു

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x