KeralaNewsSpecial

കോവിഡ് രോഗിക്ക് “കലിമ” ചൊല്ലിക്കൊടുത്ത് യാത്രയാക്കിയത് ഡോക്ടർ രേഖ

പട്ടാമ്പി:കോവിഡ് ചികിത്സയിലിരിക്കെ മരണപെട്ട തൃത്താല പട്ടിത്തറ കക്കാട്ടിരി സ്വദേശിനിയായ മുസ്ലിം സഹോദരിക്ക് മരണാസന്നമായ സമയത്ത് “കലിമ ” ചൊല്ലി കൊടുത്ത് യാത്രയാക്കിയത് പട്ടാമ്പി സേവന ആശുപത്രിയിലെ ഫിസിഷ്യൻ ഡോക്ടർ രേഖ.

”ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുല്ലാഹ് ” എന്ന ”കലിമ” മരണണാസന്ന സമയത്ത് രോഗിയുടെ ചെവിയിൽ ചൊല്ലി കേൾപ്പിക്കുകയും അതേറ്റു ചൊല്ലാൻ കഴിയുക എന്നതൊക്കെ വിശ്വാസത്തിന്റെ വലിയ ഭാഗമാണ്.ഒരാളുടെ അവസാന വാചകം ‘ലാ ഇലാഹ ഇല്ലല്ലാഹ്’ അഥവാ ‘അല്ലാഹുവല്ലാതെ ആരാധ്യനക്കര്‍ഹാനായി മറ്റാരുമില്ല’ എന്നാണെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും” എന്നാണ് ഇസ്ലാം മത വിശ്വാസം.

ആശുപത്രിയിലെ കോവിഡ് ICUവിൽ ചികിസയിലായിരുന്ന രോഗിയുടെ ബന്ധുക്കൾ ആരും തന്നെ അടുത്തില്ല എന്നറിഞ്ഞ ഡോക്ടർ രേഖ മരണാസന്നയായ രോഗിക്ക് ഒരു മകളുടെ സ്ഥാനത്ത് നിന്ന് കലിമ ചൊല്ലി കൊടുക്കുകയൂം അവരത് ഏറ്റു പറയുകയും ചെയ്തെന്നറിഞ്ഞ ബന്ധുക്കൾ,ഒരിറ്റ് വെള്ളം കൊടുക്കാൻ ജാതി തിരയുന്ന ഇക്കാലത് ഡോക്ടർ രേഖയോട് പ്രത്യേകം നന്ദിയും കടപ്പാടും അറിയിക്കാൻ മറന്നില്ല.

5 1 vote
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x