KeralaSpecialSports

ജന്മനാടിന്റെ ആദരവ് ഏറ്റുവാങ്ങി ജനു

വളാഞ്ചേരി: ആന്ധ്രാപ്രദേശിൽ വെച്ച് നടന്ന നാലാമത് ടെനീസ് സൗത്ത് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ടീമിനെ നയിച്ച കേരള ടീം ക്യാപ്റ്റൻ ജനുവിന് എടയൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹാദരവ് നൽകി. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് റിയാസ് വി.പി യുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വെച്ച് എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി ഹസീന ഇബ്രാഹിം ജനുവിന് യൂത്ത് ലീഗിൻ്റെ സ്നേഹോപഹാരം കൈമാറി. മൊയതു എടയൂർ, എ.പി അസീസ്, ശരീഫ് മാസ്റ്റർ, ഇബ്രാഹിം മാസ്റ്റർ, മുനീർ സി.സി, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ലുബി റഷീദ്, പി.ടി അയ്യൂബ്, കെ.ടി നൗഷാദ് എന്നിവർ ജനുവിനെ അനുമോദിച്ച് സംസാരിച്ചു. മജീദ് വാഴക്കോടൻ, നവാസ് ഫൈസി, ഹാരിസ്.പി.ടി, റഫീഖ്.എം, കബീർ.സി, അൻവർ എം.കെ, ഹാരിസ്.എൻ.ടി, ശിഹാബ്.എൻ.ടി, ടി.കെ ജംഷീദ്, മുത്തു കെ.ഇ.ടി, ജംഷീദ് എം.ടി, ആബിദ്. എം.സി, മുനീർ.എം.സി, ജാബിർ എം.സി എന്നിവർ സംബന്ധിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x