MalappuramNews

ലൈഫ്, പി എം എ വൈ, ഭവന പദ്ധതികൾക്ക് ജില്ലാ പഞ്ചായത്ത്‌ ഒന്നാം ഘട്ടം തുക കൈമാറി

മലപ്പുറം : കേന്ദ്ര സംസ്ഥാന ഗവണ്മെന്റിന്റെ നേതൃത്വത്തിൽ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾ മുഖേന പാവപ്പെട്ടവർക്ക് വേണ്ടി നടപ്പിലാക്കുന്ന ലൈഫ്, പി എം എ വൈ ഭാവന പദ്ധതിയിലേക്ക് മലപ്പുറം ജില്ലാ പഞ്ചായത്ത്‌ 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ തുകയുടെ ഒന്നാം ഘട്ടം രണ്ടര കോടി രൂപ കൈമാറി. 19 കോടി രൂപയാണ് ഈ സാമ്പത്തിക വർഷം ജില്ലാ പഞ്ചായത്ത്‌ വകയിരുത്തിയിട്ടുള്ളത്.2017 മുതൽ ഈ പദ്ധതിയിലേക്ക് ജില്ലാ പഞ്ചായത്ത്‌ ഫണ്ട്‌ വകയിരുത്തുകയും ഇതിനകം 57 കോടി രൂപ ഗ്രാമ, ബ്ലോക്ക് പഞ്ചാത്തുകൾ മുഖേന ഉപ ഭോക്താക്കൾക്ക് കൈമാറുകയും ചെയ്തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ മതി എം കെ റഫീഖ യുടെ അദ്യക്ഷതയിൽ മലപ്പുറം ജില്ലാ പഞ്ചായത്ത്‌ ഹാളിൽ നടന്ന ചടങ്ങിൽ പി ഉബൈദുള്ള എം ൽ എ ഉത്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന് നൽകുന്ന വിഹിതം പൊന്നാനി ബ്ലോക്ക് പഞ്ചായത്തിനും ഗ്രാമ പഞ്ചായത്തുകൾക്ക് നൽകുന്ന വിഹിതം മൂത്തേടം പഞ്ചായത്തിനും നൽകി തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഇസ്മായിൽ മൂത്തേടം, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ എ കരീം, ആരോഗ്യ് വിദ്യഭ്യസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീബ അസീസ്, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാരായ അഡ്വ കാരാട്ട് അബ്ദു റഹ്മാൻ, ടി അബ്ദുൽ കരീം, ജില്ലാ പഞ്ചായത്ത്‌ മെമ്പർ മാരായ അഡ്വ പി വി മനാഫ്, എ പി ഉണ്ണി കൃഷ്ണൻ, മൂർക്കത് ഹംസ മാസ്റ്റർ, വി കെ എം ഷാഫി, ടി പി ഹാരിസ്, ഇ അഫ്സൽ, സലീന ടീച്ചർ, റൈഹാനത് കുറുമാടൻ, യാസ്മിൻ നന്നമ്പ്ര, ലൈഫ് ജില്ലാ കോഡിനേറ്റർ പി രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രൊജക്റ്റ് ഡയറക്ടർ ശ്രീ മതി പ്രീതി മേനോൻ റിപ്പോർട്ട്‌ അവതരിപ്പിക്കുകയും ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി എൻ അബ്ദുൽ റഷീദ് നന്ദി പറയുകയും ചെയ്തു. ചടങ്ങിൽ ജില്ലയിൽ നിന്നുള്ള ബ്ലോക്ക്. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാർ പങ്കെടുത്തു

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x