NationalNews

തമിഴ്നാട്ടിൽ പടക്കവിൽപന കേന്ദ്രത്തിന് തീപിടിച്ചുണ്ടായ സ്ഫോടനത്തിൽ അഞ്ചു മരണം

ചെന്നൈ:കള്ളക്കുറിച്ചി ജില്ലയിലെ ശങ്കരാപുരത്ത് പടക്കവിൽപന കേന്ദ്രത്തിന് തീപിടിച്ചുണ്ടായ സ്ഫോടനത്തിൽ അഞ്ചു മരണം. പത്തിലധികം പേർക്ക് പൊള്ളലേറ്റു.

ചൊ​വ്വാ​ഴ്​​ച രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ ശെ​ൽ​വ​ഗ​ണ​പ​തി​യു​ടെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള പ​ട​ക്ക​ക്ക​ട​യി​ലാ​ണ്​ അ​പ​ക​ടം. തൊ​ട്ട​ടു​ത്ത ബേ​ക്ക​റി​യി​ൽ​നി​ന്ന്​ തീ​പ്പൊ​രി വ​ന്നു​​വീ​ണ​താ​ണ്​ കാ​ര​ണം.

ദീ​പാ​വ​ലി പ്ര​മാ​ണി​ച്ച്​ ക​ട​യി​ൽ വ​ൻ പ​ട​ക്ക​ശേ​ഖ​ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. അ​ഗ്​​നി​ശ​മ​ന യൂ​നി​റ്റു​ക​ളും പൊ​ലീ​സും ചേ​ർ​ന്ന്​ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ തീ​യ​ണ​ച്ചു. ഖാ​ലി​ദ്, ഷാ, ​ആ​ലം, ഷേ​ഖ് ​ബ​ശീ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​രാ​ണ്​ മ​രി​ച്ച​ത്. പൊ​ള്ള​ലേ​റ്റ പ​ത്തി​ല​ധി​കം പേ​രെ ക​ള്ള​ക്കു​റി​ച്ചി ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ​ങ്ക​രാ​പു​രം പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തു. 

മീഡിയ ലൈവ്

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x