News

വളാഞ്ചേരി ബസ് സ്റ്റാൻഡ് സമീപത്തു നിന്നുള്ള ഷോപ്പിൽ നിന്ന് അഞ്ഞൂറോളം പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു.

വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് പോലെയുള്ള ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക എന്ന ഉദ്ദേശത്തോടെ മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.സുജിത് ദാസ് ന്റെ നിർദ്ദേശാനുസരണം ഒരാഴ്ച നീണ്ടുനിൽക്കുന്ന റെയ്ഡിലാണ് വളാഞ്ചേരി ബസ്സ്റ്റാൻഡിന് കിഴക്കുവശം ഉള്ള കെ പി സ്റ്റോർസ് എന്ന സ്ഥാപനത്തിൽ നിന്നാണു മറ്റു സാധനങ്ങൾ ക്കിടയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ 15 പാക്കറ്റുകൾ അടങ്ങുന്ന 32 വലിയ പാക്കറ്റുകൾ പിടിച്ചെടുത്തത്. ഇല്ല്യാസ്… Age 26,S/o അബ്ദു
കാര പറമ്പിൽവൈക്കത്തൂർവളാഞ്ചേരി എന്നയാളെയാണ് ഇന്ന് വളാഞ്ചേരി പോലീസ്ഇൻസ്പെക്ടർ K J ജിനേഷ്, എസ് ഐ മുഹമ്മദ് റഫീഖ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.സ്കൂൾ തുടങ്ങിയ സാഹചര്യത്തിൽ ചെറിയ കുട്ടികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കുമായി വിതരണം ചെയ്യുന്നതിനാണ് ഇയാൾ ഹാൻസ് സൂക്ഷിച്ചു വച്ചിരുന്നത്. പിടികൂടിയ പോലീസ് സംഘത്തിൽ വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജയകൃഷ്ണൻ, ജെറിഷ്, ശ്രീജ, രജീഷ് സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ്, നഹാസ് എന്നിവരുമുണ്ടായിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x