ErnakulamKeralaMoviesNews

നടൻ ദിലീപിന്റെ വീട്ടിൽ റെയ്ഡ്

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപെട്ടു നടൻ ദിലീപിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ റെയ്ഡ്. ആലുവയിലുള്ള പത്മസരോവരം എന്ന വീടിന്റെ ഗേറ്റ് ചാടിക്കടന്നാണ്‌ ഉദ്യോഗസ്ഥൻ ആദ്യം പ്രവേശിച്ചത്. പിന്നീട് ദിലീപിന്റെ സഹോദരി എത്തിയാണ് ഗേറ്റ് തുറന്നു മറ്റുള്ളവരെ പ്രവേശിപ്പിച്ചത്. ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിൽ ഉള്ള 20 അംഗ സംഘമാണ് റെയ്ഡിന് വന്നത്. ദിലീപിന്റെ നിർമാണ കമ്പനിയും സഹോദരൻ അനൂപിന്റെ വീടും ഉൾപ്പടെ റെയ്ഡ് നടക്കുന്നുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഈ വീട്ടിൽ വച്ചാണ് ഗൂഢാലോചന നടന്നതെന്നാണ് സംവിധായകന്റെ വെളിപ്പെടുത്തൽ.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x