NationalNews

കാണാതായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി

ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ നിന്ന് കാണാതായ യുവതിയെയാണ് വിജയവാഡയിലെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തിയത്

ചൊവ്വാഴ്ച വിജയവാഡ ശിഖാമണി സെന്ററിലെ റോഡരികിൽ ആണ് ഒരു സ്ത്രീയുടെ അജ്ഞാത മൃതദേഹം കണ്ടത്. തുടർന്നുള്ള അന്വേഷണത്തിൽ കാണാതായ യുവതിയാണ് മരിച്ചതെന്ന് വ്യെക്തമായി. ബംഗളുരുവിലെ ഒരു സോഫ്റ്റ്‌വെയർ കമ്പനി ജീവനക്കാരിയാണ്. കോവിഡിനെ തുടർന്ന് ഒരുവർഷമായി ഗുണ്ടൂരിലെ വീട്ടിൽത്തന്നെ ഇരുന്നാണ് ജോലി ചെയ്യുന്നത്. ഞായറാഴ്ച വീട്ടിൽ നിന്നും ഇറങ്ങിയ യുവതി ഒരുദിവസം കഴിഞ്ഞും തിരിച്ചുവരാത്തതിനെ തുടർന്നാണ് യുവതിയുടെ മാതാപിതാക്കൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പോലീസിന്റെ അന്വേഷണത്തിനിടയിൽ ആണ് യുവതിയുടെ മൃതദേഹം റോഡരികിൽ കണ്ടെത്തിയത്. ശരീരത്തിൽ മുറിവുകളോ മറ്റോ ഇല്ല. മരണ കാരണം വ്യെക്തമായിട്ടില്ല. പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വിജയവാഡ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x