InternationalNews

ഇന്ത്യക്കാരെ കൊണ്ടുവരാന്‍ യു.എ.ഇയിലേക്ക് കപ്പലുകള്‍ പുറപ്പെട്ടു; കൊച്ചിയിലേക്ക് മടങ്ങും

യു. എ. ഇ : യു.എ.ഇയില്‍നിന്നും മാലദ്വീപില്‍നിന്നും പ്രവാസികളെ ഒഴിപ്പിച്ചു കൊണ്ടുവരാന്‍ നാവിക സേനയുടെ മൂന്ന് കപ്പലുകള്‍ പുറപ്പെട്ടതായി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.

നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന പ്രവാസികളുമായി ഈ കപ്പലുകള്‍ കൊച്ചിയില്‍ തിരിച്ചെത്തുമെന്ന് വക്താവ് അറിയിച്ചു.

കോവിഡ് ലോക് ഡൗണിനെ തുടർന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് വ്യാഴാഴ്ച പ്രത്യേക വിമാന സർവീസുകള്‍ ആരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചതിനു പിന്നാലെയാണ് കപ്പലുകളും പുറപ്പെട്ടിരിക്കുന്നത്.

എംബസികളില്‍ രജിസ്റ്റർ ചെയ്തവരില്‍നിന്ന് മുന്‍ഗണനാ പട്ടിക പ്രകാരമാണ് ആളുകളെ വിമാനങ്ങളില്‍ കൊണ്ടുവരുന്നത്. ഇവരില്‍ നിന്ന് വിമാന ടിക്കറ്റ് നിരക്ക് ഈടാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x