KasaragodKeralaNews

കാസർകോട് കോവിഡ് നിയന്ത്രണ ഉത്തരവ് പിൻവലിച്ചത് വിവാദത്തിൽ

വിശദീകരണവുമായി കാസർകോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രംഗത്ത്

സംസ്ഥാനം കോവിഡ് നിയന്ത്രണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ, കാസർകോട് ജില്ലയിൽ പൊതുപരിപാടികൾ നടത്തരുതെന്ന ഉത്തരവ് പിൻവലിച്ചത് വിവാദമായി. സി പി എം ജില്ലാ സമ്മേളനം നടക്കുന്ന സമ്മർദ്ദം കൊണ്ടാകാം നിരോധന ഉത്തരവ് പിൻവലിച്ചത് എന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപത്തിന് വിശദീകരണവുമായി കാസർകോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രംഗത്തെത്തി. തനിക്കു സമ്മർദ്ദമില്ലെന്നും സർക്കാർ പരിഷ്കരിച്ച പ്രോട്ടോകോൾ പ്രകാരമാണ് ഉത്തരവ് പിൻവലിച്ചത് എന്നും കളക്ടർ ഫേസ്‍ബുക് പേജിൽ കുറിച്ചു.

‘തനിക്ക് വ്യക്തിപരമായി ഈ തിരുമാനത്തോട് യോജിപ്പാണ്. ആവശ്യമില്ലെങ്കിൽ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ്? ലോക്ഡൗൺ ബാധിക്കുന്നത് തന്നെപ്പോലുള്ള ശമ്പളക്കാരെയല്ല. സാധാരണക്കാരെയാണ്. റിക്ഷാ ഡ്രൈവർമാരാണ് കഴിഞ്ഞ ലോക്ഡൗൺ കാലയളവിൽ ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്തതെന്നും കളക്ടർ വിശദീകരിക്കുന്നു. കളക്ടർ സമ്മർദ്ധത്തിന് വഴങ്ങിയെന്ന പ്രചരണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മറുപടിയെന്നുമാണ് കളക്ടർ ഫേസ്ബുക്കിൽ കുറിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x