KeralaMalappuram

സമസ്ത മദ്രസ അധ്യാന വർഷം ജൂൺ രണ്ടിന് ഓൺലൈനായി ആരംഭിക്കും

ചേളാരി : മദ്രസ അധ്യായന വർഷം ജൂൺ രണ്ടിന് ആരംഭിക്കാൻ സമസ്ത കേരള മത വിദ്യാഭ്യാസ ബോർഡ് നിർവാഹകസമിതി ഓൺലൈൻ യോഗം തീരുമാനിച്ചു.

കോവിഡ് 19 വ്യാപനം പശ്ചാത്തലത്തിൽ സാധാരണ ശവ്വാൽ 9 ന് ആരംഭിക്കേണ്ട മദ്രസ അധ്യായനവര്‍ഷം ഈ വർഷം ശവ്വാൽ 21 ലേക്ക് മാറ്റിയത് .
മദ്രസകൾ ഓഫ്ലൈനായി പ്രവർത്തിക്കുന്നതു വരെ ഓൺലൈൻ പഠനം തുടരാനും യോഗം തീരുമാനിച്ചു .ഓൺലൈൻ പഠനത്തിൽ പൂർണ്ണമായും മുഅല്ലിമീങ്ങളുടെ ഇടപെടൽ ഉറപ്പാക്കും

വിദ്യാഭ്യാസ ബോർഡിൻറെ ഓൺലൈൻ ചാനൽ വഴി മുഫദ്ധിശ് മുഖേന റെയിഞ്ച് സെക്രട്ടറി മാറിലൂടെ മദ്രസ മുഅല്ലിമീങ്ങൾക്ക് ലിങ്ക് കൈമാറ്റം ചെയ്യും .

ക്ലാസുകൾ ആരംഭിക്കുന്നതിനുമുമ്പ് കുട്ടികൾക്ക് പാഠപുസ്തകങ്ങൾ ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കും . ബുക്ക് ഡിപ്പോയിൽ ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും .അക്കൗണ്ട് മുഖേന മുൻകൂട്ടി പണമടച്ച് ബുക്ക് ചെയ്യുന്നവർക്ക് മേഖലാ കേന്ദ്രങ്ങളിലേക്ക് പാഠപുസ്തകങ്ങൾ എത്തിച്ചുകൊടുക്കാൻ സംവിധാനമുണ്ടാകും .

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x