KeralaNews

അന്യസംസ്ഥാനങ്ങളിൽനിന്ന് മലയാളികൾക്ക് തിരികെ വരുന്നതിന് പാസുകൾ: നടപടിക്രമങ്ങളായി

പാസുകൾക്കായി covid19jagratha.kerala.nic.in പോർട്ടലിലൂടെ അപേക്ഷിക്കണം

ലോക്ക്ഡൗണിനെത്തുടർന്ന് അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികൾക്ക് തിരികെ വരുന്നതിന് പാസുകൾ നൽകുന്നതിന് നടപടിക്രമങ്ങളായി.
മെയ് മൂന്നിന് വൈകുന്നേരം അഞ്ചുമണിമുതൽ covid19jagratha.kerala.nic.in എന്ന പോർട്ടൽ മുഖേന നോർക്ക രജിസ്റ്റർ നമ്പർ ഉപയോഗിച്ച് യാത്രാ പാസുകൾക്ക് വേണ്ടി ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്ക് അപേക്ഷിക്കണം.
ഗർഭിണികൾ, കേരളത്തിൽ ചികിത്‌സ ആവശ്യമുള്ളവർ, മറ്റ് അസുഖങ്ങളുള്ളവർ, ലോക്ഡൗൺ കാരണം കുടുംബവുമായി അകന്നു നിൽക്കേണ്ടിവന്നവർ, ഇൻറർവ്യൂ/സ്‌പോർട്‌സ്, തീർഥാടനം, ടൂറിസം, മറ്റു സാമൂഹിക കൂട്ടായ്മകൾ എന്നിവയ്ക്കായി തത്കാലം മറ്റു സംസ്ഥാനങ്ങളിൽ പോയവർ, വിദ്യാർഥികൾ എന്നിവർക്ക് മുനഗണന ഉണ്ടായിരിക്കും.
യാത്രാ പാസുകൾ ലഭിച്ചതിനുശേഷം മാത്രമേ യാത്ര തുടങ്ങാൻ പാടുള്ളൂ എന്നതിൽ ശ്രദ്ധിക്കണം.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x